പൂനെ:(www.punemalayalamnews.com)പൂനെയിൽ നിന്ന് 21വർഷം മുമ്പ് കാണാതായ മകന് വേണ്ടി ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നോരമ്മ, ലണ്ടനിൽ താമസിക്കുന്ന അർപുത് മേരി.

വാർദ്ധക്യസഹജമായ രോഗത്തിൽ അവശതയിലന്നെങ്കിലും തന്റെ മകനെ കാണണമെന്നുള്ള ഒരറ്റ ആഗ്രഹത്തിലാണ് മേരി.

ഊട്ടിയിലെ ഒരു അനാഥാലയത്തിൽ നിന്ന് ദത്തെടുത്ത മകനാണ് ബാബു എന്ന് വിളിപേരുള്ള ജോൺ ബെന്നറ്റ്. ബാബുവിന്റെ സ്വന്തം അമ്മ പാലക്കാട്കാരിയായ ഗ്ലാഡിസ്, പിതാവ് മൈസൂർ സ്വദേശി ഏ ജെ ഫ്രാൻസിസ് മാതാപിതാക്കളെ നഷ്ട്ടപെട്ട ബാബുവിനെ പിന്നീട് മേരി ദത്തെടുക്കുകയായിരുന്നു. മേരിയും ഭർത്താവും മകൻ രാജവും ലണ്ടനിൽ താമസിക്കുമ്പോൾ ബാബു കൂടെ പോയിരുന്നില്ല. 1997 വരെ ഫോൺ മുഖേന ബന്ധപെട്ടിരുന്ന ബാബുവിനെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. അവസാനം വിളിച്ചത് പൂനെയിലെ കർവേ യിൽ നിന്നാണ്.

മേരി പൂനെയിലെ ഷുഹൈൽ പയ്യന്നൂർ, നൗഷാദ് അടുക്ക മറ്റു ചില സന്നദ്ധപ്രവർത്തകരുമായി ബന്ധപെട്ടുകൊണ്ടിരിക്കുന്നു മകനെ കണ്ടെത്താൻ.

ഇപ്പോൾ ബാബുവിന് 44വയസ്സ് പ്രായം വരുമെന്നാണ് നിഗമനം. കണ്ടെത്തുന്നവർ ബന്ധപ്പെടാൻ യു കെ യിലെ ഫോൺ നമ്പർ കൂടി മേരി നല്കിട്ടുണ്ട്‌.
(00447466348513)

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here