മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ ‘മഴദൈവങ്ങളെ’ പ്രീതിപെടുത്താൻ തവളക്കല്യാണം. സംസ്ഥാന വനിത, ശിശു ക്ഷേമ സഹമന്ത്രി ലളിത യാദവിന്റെ കാർമികത്വത്തിൽ വലിയ ജനക്കൂട്ടം നോക്കിനിൽക്കെയായിരുന്നു വരൾച്ച നേരിടുന്ന ബുന്ദേൽഖണ്ഡിലെ ചത്താർപുർ പട്ടണത്തിൽ തവളകൾ ‘മിന്നുകെട്ടി’യത്.നേരത്തേ, ഉത്തർപ്രദേശിലെ വാരാണസിയിൽ തവളക്കല്യാണം നടന്നതും വാർത്തയായിരുന്നുവെങ്കിലും പാവകളെയാണ് അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്.വധുവും വരനുമായി സങ്കൽപിച്ച് പാവകളെ വേഷഭൂഷകളണിയിച്ച് രണ്ടു പാത്രങ്ങളിൽ ഇരുത്തി പ്രത്യേക പ്രാർഥനകളും േശ്ലാകങ്ങളും ചൊല്ലിയാണ് അന്ന് ദൈവത്തെ പ്രസാദിപ്പിച്ചിരുന്നത്. പുതുതായി വിവാഹിതരാകുന്ന രണ്ടു തവളകളുടെ ചിത്രങ്ങൾ മുറിയിലുടനീളം പതിച്ച് ചടങ്ങിന് കൂടുതൽ ആഘോഷഭാവം പകർന്നു. നിരവധി പേർ പെങ്കടുത്ത വിവാഹഘോഷയാത്രയും നൃത്തനൃത്യങ്ങളും നടന്നിരുന്നു. മഴദൈവമായ ഇന്ദ്രനെ പ്രസാദിപ്പിക്കാനാണ് ചടങ്ങെന്ന് സംഘാടകർ പറഞ്ഞു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here