കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചെന്നു കരുതുന്ന ആൾ മഹാരാഷ്ട്രയില് നിന്ന് അറസ്റ്റ് ചെയ്തു. കർണാടക പോലീസാണ് അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

സിസി ടീവി ദൃശ്യങ്ങളിൽ പതിഞ്ഞ മുഖവുമായി സാദൃശ്യമുള്ള ആളെയാണ് പിടികൂടിയത്. എഴുത്തുകാരനും പണ്ഡിതനുമായ എം എം കൽബുർഗിയെ വെടി വെച്ച അതേ തോക്ക് ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും വെടിവെച്ചു കൊലപ്പെടുത്തിയത് എന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.

2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബാംഗ്ലൂറിലെ അവരുടെ വസതിയിൽ വെടിയേറ്റ് മരിച്ചത്. ഇതിനു മുമ്പ് 2015 ആഗസ്റ്റ്‌ 30 ന് ആണ് കൽബുർഗി വെടിയേറ്റ് കൊല്ലപ്പെട്ടത്.

1 അഭിപ്രായം

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here