പൂനെ :കൊങ്കൺ പാതയിൽ തീവണ്ടികൾ വൈകിയോടുന്നു. സുവാരി, മണ്ഡോവി പാലങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാലാണ് യാത്രക്കാർക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്.
പൂനെ മലയാളികൾക്ക് നാട്ടിൽ പോകാൻ ഏറെ ആശ്രയമായ
പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌ (22150) നാലു മുതൽ എട്ട് മണിക്കൂർ വരെ വൈകിയോടുന്നു.ചില തീവണ്ടികൾ ഭാഗികമായി റദ്ധാക്കി. മഡ്ഗാവ് -രത്നഗിരി പാസന്ജെർ മെയ് 30വരെ ചില ദിവസങ്ങളിൽ ഓടില്ല. കാർവാർ -പെർണം, ദാദർ -മഡ്ഗാവ് -ദാദർ ജനശതാബ്തി എക്സ്പ്രസ്സ്‌ മെയ്‌ 4,14,20,21തീയതികളിൽ കര്മലീ വരെ മാത്രമേ ഓടുകയുള്ളു. സീസൺ ആയത് കൊണ്ട് ബസ്സ് ബുക്കിങ്ങിനും ക്ഷാമം നേരിടുകയാണ്.
മൺസൂണിനു മുൻപ് അറ്റകുറ്റ പണി തീർക്കുകയാണ് കൊങ്കൺ റയിൽവെയുടെ ലക്ഷ്യം.

1 അഭിപ്രായം

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here