ശക്തമായ കാറ്റും മഴയിലും ഇന്ത്യയിൽ കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചതായി സ്ഥിതീകരിച്ചു. ഉത്തർപ്രദേശ്, ഡൽഹി, ബംഗാbൾ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ.
രണ്ടു മൂന്ന് ദിവസം കൂടി കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഉത്തരേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മലയോര മേഖലയും ഒഡിഷയിലും അതിശക്തമായ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ് റിപോർട്ടുകൾ. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഓറഞ്ച് വിഭാഗത്തിൽപെടുത്തിയ കാറ്റിനാണ് സാധ്യത.
കേരളത്തിലും കർണാടക, പുതുച്ചേരി, ലക്ഷദീപ്, ഗോവ തമിഴ്നാട് എന്നിവിടങ്ങളിൽ കാറ്റും മഴയും ഉണ്ടാവും.
ബംഗാളിൽ നാലു കുട്ടികൾ അടക്കം 12, ഉത്തർപ്രദേശിൽ 18, ആന്ധ്രായിൽ 9, ഡൽഹിയിൽ 2 എന്നിങ്ങനെയാണ് മരണസംഖ്യ. മരങ്ങളും വൈദ്യുതി ലൈനുകളും മറിഞ്ഞു വീണാണ് കൂടുതൽ അപകടം.
റോഡ്, റെയിൽ, വ്യാമഗതാഗതങ്ങൾ തടസ്സപെട്ടു . പത്തു ദിവസം മുമ്പ് ഉത്തരപ്രദേശ്‌, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്ന് 134 പേരാണ് പൊടിക്കാറ്റിൽ മരണപ്പെട്ടത്.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here