മഹാരാഷ്ട്ര അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഹിമാൻഷു റോയ് സ്വന്തം സർവീസ് റിവോൾവർ കൊണ്ട് വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയാണ് സ്വന്തം വീട്ടിൽ വെടിയേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് പോലീസ് അറിയിച്ചു.
ഇപ്പോൾ മഹാരാഷ്ട്ര പോലീസ് എ ഡി ജി പി യാണ് മുമ്പ് ഭീകരവിരുദ്ധ സേനാ തലവനായിരുന്നു. ഐ പി എൽ വാതുവെപ്പ് കേസ്, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്റെ ഡ്രൈവറുടെ കൊലപാതകം, മാധ്യമപ്രവർത്തകൻ ജെ യുടെ കൊലപാതകം തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച കേസുകൾ അന്വേഷിച്ചിരുന്നത് ഹിമാൻഷുവാണ്.
ഹിമാൻഷു ക്രൈംബ്രാഞ്ചു തലവനായിരിക്കുന്ന സമയത്താണ് 26/11 മുംബൈ സ്ഫോടന കേസിലെ അജ്മൽ കസബിനെ വധശിക്ഷയ്ക്കു വിധിക്കുന്നത്. മുംബൈയിൽ z പ്ലസ് കാറ്റഗറി സുരക്ഷ ലഭിച്ച ആദ്യ ഉദ്യോഗസ്ഥറിൽ ഒരാളാണ് ഹിമാൻഷു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here