പൂനെ: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുന്നവരുടെ എണ്ണം ഗണ്യമായ് വർധിക്കുന്ന പശ്ചാത്തലത്തിൽ ജനവരി മുതൽ പൂനെയിൽ ഹെൽമറ്റ് ധരിക്കേണ്ടത് പൂനെ പോലീസ് കമ്മീഷണർ വെങ്കടേശ്വരത്തിന്റെ നേതൃത്വത്തിൽ കർശനമാക്കിയതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടിക്കാരും സാമൂഹിക സന്നദ്ധസംഘടനകളും എതിർപ്പ് ശക്തമാക്കി രംഗത്ത് വന്നിരിക്കുന്നു.

ബിജെപിയുടെ മുതിർന്ന നേതാവും പുണെയിലെ പാർലമെന്റ അംഗവുമായ അനിൽ ഷിരോലെയും നിർബന്ധിത ഹെൽമറ്റ് ധരിപ്പിക്കലിനെ പ്രതികൂലിച്ചു രംഗത്ത് വന്നിരിരിക്കുന്നു.
കർശനമായ നിയമം നടപ്പാക്കാതിരിക്കാൻ പോലീസിനോട് ആവശ്യപ്പെടണമെന്ന് ഷീറോൾ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നവീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“ഹെൽമെറ്റ് ഉപയോഗം നിർബന്ധിതമാക്കാന് പാടില്ല, എന്നാൽ അത് ഒരു വ്യക്തിപരമായ തീരുമാനമായി നിലനിർത്തുക. ഹെൽമെറ്റ് ഉപയോഗം നഗരങ്ങളിൽ നിന്ന് മാറ്റുക, 20-25 വേഗതയിൽ സഞ്ചരിക്കുന്നവരാണ് നഗരത്തിലെ ടൂ വീലർ യാത്രക്കാർ, മിക്കതും ചെറിയ യാത്രകളും.
അതിനാൽ ഈ വിഷയം ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഹെൽമെറ്റ്‌ ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കുന്നത് 500 രൂപയാണ്. ജനുവരി ഒന്നിന് തുടങ്ങിയ നിയമം ആദ്യ ദിനത്തിൽ തന്നെ 7549 യാത്രക്കാരിൽ നിന്ന് പിഴ ചുമത്തിയതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here