പൂനെ: ഭക്ഷണത്തിനുള്ള പണം കുറഞ്ഞു പോയത് കൊണ്ടു അച്ഛനുമായി പിണങ്ങി പന്ത്രണ്ടുക്കാരൻ വീടിനുള്ളിൽ തുങ്ങി മരിച്ചു.

ബോസിരി കാസർവാടിയിലാണ് സംഭവം. പിതാവ് ജോലിക്ക് പോയി തിരിച്ചു വന്നപ്പോളാണ് മകൻ വാടക ക്വാട്ടേഴ്‌സിൽ തന്റെ മുറിയിൽ തുങ്ങി കിടക്കുന്നത് കണ്ടത്.
കുറെ ദിവസമായി അച്ഛൻ നൽകുന്ന പണം കുറയുന്നതായി തർക്കം ഉണ്ടായിരുന്നു. അമ്മ മരിച്ചതിന്ന് ശേഷം വീട്ടിൽ പാചകം ചെയ്യാറില്ല. അത് കൊണ്ടു പുറത്ത് നിന്ന് ഭക്ഷണം കഴിക്കാൻ പണം നൽകി ബോസിരിയിൽ കമ്പനിയിൽ ജോലിക്ക് പോവുകയായിരുന്നു പിതാവ്.

ആത്മഹത്യയെ കുറിച്ച് കൂടുതൽ
അന്വേഷണം നടത്തുമെന്ന് കാസർവാടി പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here