പൂനെ: പതിനെട്ടു വർഷങ്ങൾക്കു ശേഷം പൂനെയിൽ ഡിസംബറിലെ ഏറ്റവും തണുപ്പേറിയ കാലാവസ്ഥയാണ് ശനിയാഴ്ച്ച രേഖപ്പെടുത്തിയത്. 5.9 ഡിഗ്രി സെൽഷ്യസാണ് രാവിലെ രേഖപ്പെടുത്തിയത്. അടുത്തകാലത്തായി ശൈത്യകാലം മഹാരാഷ്ട്രയിൽ തണുപ്പേറിയതായിരിക്കുമെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്മെന്റ് പറയുന്നു.
2000 തിൽ ഡിസംബറിൽ 5.6 രേഖപ്പെടുത്തിയിരുന്നു.
നാഗ്പൂരിലും (3.5 ഡിഗ്രി സെൽഷ്യസ്), മാലേഗാവ് (5.4 ഡിഗ്രി സെൽഷ്യസ്), ജൽഗോൺ, ഗോണ്ട്രിയ (6.0 ഡിഗ്രി സെൽഷ്യസ്), ഔറംഗാബാദിൽ (5.8 ഡിഗ്രി), പർഭാനി (6.4 ഡിഗ്രി സെൽഷ്യസ്), ഈ സീസണിൽ വളരെ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നാഗ്പൂരിലെ ഏറ്റവും കൂടിയ താപനില 9 ഡിഗ്രി സെൽഷ്യസാണ്.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here