പൂനെ : സാത്തര ജില്ലയിലെ മഹബാലേശ്വർ ഖരോഷി ഗ്രാമത്തിൽ പാലം തകർന്ന് എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പൂനെയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഖരോഷി ഗ്രാമം. വൃദ്ധയുടെ ശവമഞ്ചവുമായി നീങ്ങുകയായിരുന്ന ആൾക്കാരാണ് അപകടത്തിൽപ്പെട്ടത്. 25 ഓളം ആളുകൾ പാലം കടന്നതിനു ശേഷമാണ് പാലം തകർന്നത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്.
കനാലിൽ വെള്ളം ഇല്ലാത്തതു അപകടത്തിന്റെ വ്യാപ്തി കുറച്ചു.

ഇരുമ്പു പാലത്തിന് 25 വർഷം പഴക്കമുണ്ടെന്നും ജലം മൂലം ഫൗണ്ടേഷൻ തുരുമ്പെടുത്തിരുന്നെനും ഇൻസ്‌പെക്ടർ മാനേ പറഞ്ഞു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here