ഗ്വാങ്ചൗ: ബാഡ്മിന്റണ്‍ സീസണൊടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തകര്‍ത്തു. സ്‌കോര്‍: 21-19, 21-17.

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. തായ്ലന്‍ഡിന്റെ രചനോക്ക് ഇന്റനോണിനെ 21-16, 25-23 എന്ന സ്‌കോറിന് മറികടന്നായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here