മുംബൈ: നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുന്ന ബില്‍ നിയമസഭ ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇതോടെ വിദ്യാഭാസത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗത്തിലും മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം ലഭിക്കും.

മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംവരണം അനുവദിക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഭയില്‍ സമര്‍പ്പിച്ചു. ബില്‍ പാസായതോടെ ഭരണഘടനയുടെ 15(4), 16(4) അനുഛേദപ്രകാരമുള്ളസംവരാണാനുകൂല്യത്തിന് മറാത്താ വിഭാഗക്കാര്‍ അര്‍ഹരാകും.

മഹാരാഷ്ട്ര ജനസംഖ്യയില്‍ 30 ശതമാനം വരും മറാത്താ സമുദായം. സംവരണം എന്നത് ഇവരുടെ ദീര്‍ഘകാലമായ ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലുമായി ഇതേ ആവശ്യം ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here