മുംബൈ: മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 40 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാളെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിര്‍ദിഷ്ട ശിവജി മഹാരാജ് സ്മാരകത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്.

ബുധനാഴ്ച്ച വൈകീട്ട് 4.15ഓടെ ആയിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഹെലിക്കോപ്റ്ററുകളും ഹോവര്‍ക്രാഫ്റ്റും അടക്കമുള്ളവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് പിആര്‍ഒ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മറൈന്‍ പോലീസിനും തിരച്ചിലിനെത്തി. മുംബൈ നരിമാന്‍ പോയിന്റില്‍നിന്ന് 2.6 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ശിവജി മഹാരാജ് സ്മാരക നിര്‍മാണത്തിന്റെ പൂജ ചടങ്ങുകള്‍ മാറ്റിവച്ചു

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here