പൂനെ: പൂനെ സിറ്റി എഫ്.സിയെ പൂനെയുടെ തട്ടകത്തില്‍ മൂന്നു ഗോളിന് പരാജയപ്പെടുത്തി ബെംഗളൂരു എഫ്.സി. രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. ഒരു ഗോള്‍ മികു നേടി.

ആദ്യ പകുതിയുടെ അവസാന അഞ്ച് മിനിറ്റുകള്‍ക്കിടയിലാണ് ഛേത്രിയുടെ രണ്ട് ഗോളുകള്‍ വന്നത്. 40-ാം മിനിറ്റില്‍ ഉദാന്തയുടെ പാസ്സില്‍ ഒരു സുവര്‍ണാവസരം ഛേത്രി നഷ്ടപ്പെടുത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യന്‍ താരം അതിന് പ്രായശ്ചിത്തം ചെയ്തു. ദിമാസെ ദെല്‍ഗാഡോയുടെ ലോങ് പാസില്‍ നിന്ന് ഛേത്രി ലക്ഷ്യം കണ്ടു. ബെംഗളൂരു ഒരു ഗോളിന് മുന്നില്‍.

43-ാം മിനിറ്റില്‍ വീണ്ടും ഛേത്രിയുടെ ഗോള്‍ വന്നു. മികുവിന്റെ പാസ്സില്‍ ഛേത്രിയുടെ മനോഹര ഫിനിഷിങ്. ഇതോടെ ബെംഗളൂരു രണ്ട് ഗോളിന്റെ ലീഡെടുത്തു. രണ്ടാം പകുതിയിലാണ് ബെംഗളൂരുവിന്റെ മൂന്നാം ഗോള്‍ വന്നത്. 64-ാം മിനിറ്റില്‍ മികു പുണെയുടെ വല ചലിപ്പിക്കുകയായിരുന്നു. ബെംഗളൂരു 3-0 പുണെ.

വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുമായി ബെംഗളൂരു ലീഗില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരൊറ്റ പോയിന്റ് മാത്രമുള്ള പൂനെ ഒമ്പതാം സ്ഥാനത്താണ്.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here