മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. 2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ല്‍ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്.
ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.സുരേന്ദ്രന്റെ പരതിയിന്മേലുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഖബറടക്കം വൈകീട്ട് അഞ്ചു മണിയോടെ കാസര്‍കോട് ആലംബാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 12 മണി മുതല്‍ 1.30 വരെ ഉപ്പളയില്‍ മുസ്ലിം ലീഗ് ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.