പൂനെ: മഹാരാഷ്ട്രയിൽ ഹുക്ക പാർലറുകൾ നിരോധിച്ചു. ഹുക്ക പാർലറുകൾ നിരോധിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. ആദ്യം നിരോധിച്ചത് ഗുജറാത്തിലാണ്.

ഈ വർഷം ഏപ്രിലിൽ സംസ്ഥാന നിയമസഭയിൽ നിരോധിക്കാനുള്ള ബില്ല് പാസാക്കിയിരുന്നു.
സിഗററ്റ്, മറ്റു പുകയില ഉൽപ്പന്നങ്ങളുടെ ഭേദഗതി (കച്ചവട, വാണിജ്യം, ഉത്പാദന, വിതരണവും, വിതരണം പ്രോത്സാഹിപ്പിക്കൽ) നിരോധന നിയമം (COTPA), 2003 പ്രകാരം ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും മൂന്നു വർഷത്തെ തടവ് ശിക്ഷയും വിധക്കും

വിധി പുറപ്പെടുവിച്ച ശേഷം ഉടനടി നിരോധനം നിലവിൽ വന്നു.