പൂനെ: കേരളത്തിലെ പ്രളയ ദുരിതത്തിന് കൈത്താങ്ങായി പൂനെയിലെ മലയാളി സംഘടനകളും മലയാളി സ്ഥാപനകളും ചേർന്ന് 27.91 ലക്ഷം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറി.
പൂനെയിലെ കേരള പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റിക്ക് വേണ്ടി ശ്രീ മനോഹരൻ നായരും, ശ്രീ ജി. ആർ. സി നായരും ചേർന്ന് 11.31ലക്ഷവും പൂനെ കേരളീയ സാമാജ്യത്തിന് വേണ്ടി വേണ്ടി ശ്രീ മധു നായർ, രാജൻ നായരും ചേർന്ന് 5 ലക്ഷം. കൊണ്ട്വാ മലയാളായി സേവ സംഘത്തിന് വേണ്ടി ശ്രീ രാധാകൃഷ്ണൻ, ശ്രീ ഹരികുമാർ എന്നിവർ ചേർന്ന് 5 ലക്ഷവും. ഹഡാപ്സർ കേരളീയ സംഘടനയ്ക്ക് വേണ്ടി ശ്രീ ഗോപിനാഥൻ നായർ, ശ്രീ രാധാകൃഷ്ണനും ചേർന്ന് 4 ലക്ഷവും. മഹാരാഷ്ട്ര ലേബർ യൂണിയനിന്റെ ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപ ശ്രീ രാജൻ നായരും. റസ്തപെട്ടാ ഉണ്ടാസെ മാരുതി മന്ദിറിന് വേണ്ടി മധുനായർ 50,000 രൂപയും. ഹഡാപ്സർ എൽ എസ് എസിന് വേണ്ടി ശ്രീ പി. രാധാകൃഷ്ണൻ 10,000 രൂപയും ഒരുമിച്ചു ചേർന്ന് 27.91 ലക്ഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വച്ചു മുഖ്യമന്ത്രിക്ക് കൈമാറി.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here