പൂനെ: നിയമം പാലിക്കാത്ത വാഹനങ്ങളിൽ നിന്ന് പൂനെ ട്രാഫിക് പോലീസ് വിവിധ ഇനങ്ങളിലായി 2018 ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ 10,18,566 കേസുകൾ രജിസ്റ്റർ ചെയ്തു 22,54,62,250 രൂപ പിഴ ഈടാക്കി.

പുത്തൻ പരിഷ്ക്കാരവുമായി ഒട്ടുമിക്ക ട്രാഫിക് സിഗ്നലുകളിലും സിസിടിവി ക്യാമറ വെച്ച്. നിർത്തിയിടാനുള്ള സിഗ്നലിൽ പോവുകയോ സീബ്ര ലൈൻ മറികടക്കുകയോ ചെയ്താൽ പിഴ ലഭിക്കുന്നതാണ്. അങ്ങനെ സീബ്ര മറികടന്ന ഇനത്തിൽ 3,37,384 കേസുകളിൽ 6.74 കോടി രൂപയും സിഗ്നൽ തെറ്റിച്ചു പോയവരിൽനിന്ന് 1,10,246 കേസുകളിൽ നിന്ന് 2,20,49,200 രൂപയും പിഴ ചുമത്തി.

വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റ് ഇനത്തിൽ 18,389 കേസുകളിൽ നിന്ന് 36,77,800 രൂപയും, നോ പാർക്കിംഗിൽ വണ്ടി നിർത്തിയ ഇനത്തിൽ 82,403 കേസുകളിൽ നിന്ന് 1,74,80,800 രൂപയും പിഴയായി ലഭിച്ചു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here