പൂനെ: ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകനും ഇന്ത്യയിലെ പ്രശസ്ത ചെയിൻ സ്റ്റോർ ആയ ഡിമാർട്ടിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ രാധാകൃഷ്ണൻ ദമാനി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡിറൈവ് ഇൻവെസ്റ്റ്‌മെന്റിന്റെ പേരിലാണ് സംഭാവന നൽകിയത്. ഡിമാർട്ട് നേരത്തേ തന്നെ ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു.

കേരളത്തിന്റെ ദുരവസ്ഥയിൽ വിഷമമുണ്ടെന്നും കേരളത്തിന്റെ പുനർനിർമാണ പ്രവൃത്തികളിൽ ആവശ്യമെങ്കിൽ സഹകരിക്കാമെന്നും രാധാകൃഷ്ണ ദമാനിയുടെ ഓഫീസ് വ്യക്തമാക്കിയതായി സ്ഥാപനത്തിലെ ജീവനക്കാരി സൂസൻ രജനി ജോർജ് പറഞ്ഞു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here