പൂനെ: പൂനെയിലെ ആദ്യകാല മലയാളി സംഘടനയായ “പുന്നെ കേരളീയ സമാജ”ത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ഡോൺ ബോസ്കോ യൂത്ത് സെന്ററിൽ നടന്ന കലാമത്സരങ്ങളിൽ വൻ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. നൂറോളം മലയാളികൾ കലാ പ്രകടനങ്ങൾ കാഴ്ച്ച വെച്ചു, പ്രസംഗം, ചിത്രരചനാ, കവിതാപാരായണം, ലളിതഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു.

പൂനെ കേരളീയ സമാജത്തിന്റെ കായികമത്സരങ്ങൾ ഓഗസ്റ്റ്‌ 15 ന് സോളാപ്പൂർ റോഡിൽ എ ഐ പി ടി ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ടു മണിമുതൽ നടക്കുന്നതാണ്. വടം വലി മത്സര വിജയ്ക്കൾക്ക് ക്യാഷ് പ്രൈസും നല്കുന്നതാണ്.
സമാജത്തിന്റെ ഓണാഘോഷവും 73 ആം വാർഷികവും സെപ്റ്റംബർ രണ്ടിന് ഞായറാഴ്ച്ച രാവിലെ പത്തു മണിക് പൂനെ ക്യാമ്പിൽ ഉള്ള ആല്ഫ ബച്ചത് ഭവനിൽ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോക്ടർ കെ ടി ജലീൽ ഉത്ഘാടനം നിർവഹിക്കും.മുഖ്യ അതിഥിയായി ശ്രീ മധുസൂദനൻ ഐ എ എസും വിശിഷ്ട്ടാതിഥിയായി ശ്രീ എം എസ് ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുക്കും. അന്നേ ദിവസം രാവിലെ എട്ട് മണിക് പൂക്കളമത്സരവും, ഉച്ചക്ക് 12.30 ന് ഓണസദ്യയും തുടർന്ന് വിവിധയിനം കലാപരിപാടികളും അരങ്ങേറും.
എസ് എസ് സി, എച് എസ് സി പരീക്ഷകളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ സമാജത്തിന്റെ കുടുംബത്തിൽപ്പെട്ട അംഗങ്ങളെ അനുമോദിക്കുന്നതാണ്.
എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് പ്രസിഡന്റ് മധുനായർ (9822061992),സെക്രട്ടറി ജോർജ് എബ്രഹാം (9371000418),ട്രഷറർ വിജയകുമാർ (9373318875) എന്നിവരുമായി ബന്ധപ്പെടുക

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here