മുംബൈ: ഭാരത് പെട്രോളിയം പ്ലാന്‍ിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും 43 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് ചെമ്പൂരിലെ മാഹുല്‍ റോഡിലുള്ള ഭാരത് പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്.

തുടരെത്തുടരെ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ഫയര്‍ എന്‍ജിനുകളും രണ്ട് ഫോം ടെന്‍ഡറുകളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഹൈഡ്രോക്രാക്കര്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. പ്ലാന്റിനകത്തെ താപനില താഴ്ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് മുംബൈ ഫയര്‍ ചീഫ് പി.എസ്.രാഹംഗ്ദലെ അറിയിച്ചു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here