പൂനെ :(www.punemalayalamnews.com) മറാഠ ക്രാന്തി മോർച്ചയുടെ സംവരണ പ്രക്ഷോഭം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. ഓഗസ്റ്റ് ഒന്നു മുതൽ ” ജയിൽ നിറയ്ക്കൽ പ്രക്ഷോഭം ” തുടങ്ങുമെന്ന് മറാഠ ക്രാന്തി മോർച്ച അറിയിച്ചു.
മഹാരാഷ്ട്ര മന്ത്രിമാരുടെ വീട്ടുമുറ്റത്തേക്കാണ് അടുത്ത പ്രകടനങ്ങൾ എന്നും കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രണ്ടു പേർ ആത്മഹത്യ ചെയ്തു. നന്ദദില്‍ ഒരാള്‍ തൂങ്ങിമരിക്കുകയും ഔറംഗാംബാദില്‍ മറ്റൊരാള്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയുമാണ് ആത്മഹത്യ ചെയ്തത്. 100 ഓളം വാഹനങ്ങൾക്ക് നാശനഷ്ട്ടം വരുത്തി. അഗ്നിക്കിരയാക്കിയും അടിച്ചും കല്ലെറിഞ്ഞും കേടുപാടുകൾ ഉണ്ടാക്കി. പ്രക്ഷോഭത്തെ കുറിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ നടത്തുമെന്ന് എസ് പി സന്ദീപ് പട്ടിൽ പറഞ്ഞു. ബസുകളെ തിരഞ്ഞു പിടിച്ചു തീയിട്ട സംഭവത്തിൽ ഗുഡാലോചന ഉള്ളതായി സംശയമുള്ളതായി എസ് പി കൂട്ടിച്ചേർത്തു.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here