ചെന്നൈ: (www.punemalayalamnews.com)മനുഷ്യ മനസിനെ കീറി മുറിക്കുന്നതായിരുന്നു അവളുടെ മരണ വാർത്ത. കൺമണി പിറന്ന് ഒരു നോക്ക് കാണുന്നതിന് മുൻപേ മരണം അവളെ തട്ടിയെടുത്തു. കൃതിക എന്ന 28കാരിയാണ് മരിച്ചത്. യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവിക്കുകയായിരുന്നു യുവതി. എന്നാൽ പ്രസവിച്ചയുടൻ രക്തസ്രാവമുണ്ടാകുകയും ആശുപത്രിയിൽ എത്തിക്കും മുൻപേ മരിക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. സ്കൂൾ അദ്ധ്യാപികയായിരുന്നു കൃതിക.
പുതുപാളയത്തിന് അടുത്തുള്ള രത്നഗിരിസ്വരാരിൽ ഭർത്താവ് കാർത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്. യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവം നടത്താൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രസവത്തെ തുടർന്ന് കൃതികയ്ക്ക് അമിത രക്തസ്രാവമുണ്ടായി. കൃതികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് മൂന്നു വയസ്സുള്ള ഒരു മകളുണ്ട്.

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here