മുംബൈ: (www.punemalayalamnews.com)അശ്രദ്ധമായി വാഹനമോടിച്ച് മുന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ല പോലീസ് കസ്റ്റഡിയില്‍. സിദ്ധാര്‍ഥിന്റെ ബിഎംഡബ്ല്യു എക്സ് 5 സ്പോര്‍ട്സ് കാര്‍ മുംബൈ ഓഷിവാരയിലാണ് അപകടമുണ്ടാക്കിയത്.

മൂന്നു കാറുകള്‍ ഇടിച്ചുതകര്‍ത്ത ശേഷം ഡിവൈഡറിലിടിച്ചാണ് സിദ്ദാര്‍ഥിന്റെ കാര്‍ നിന്നത്‌. അപകടത്തില്‍ മൂന്നു പേര്‍ക്ക് നിസാര പരിക്കേറ്റു. സിദ്ധാര്‍ഥിനെ കസ്റ്റഡിയിലെടുത്ത് ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി.

ജനപ്രിയ ഹിന്ദി പരമ്പരകളായ ബാലികാവധു, ബാബുല്‍ കാ ആംഗന്‍ ഛൂട്ടേ നാ എന്നിവയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ, സൂര്‍മ തുടങ്ങിയ സിനിമകളിലും സിദ്ധാര്‍ഥ് അഭിനയിച്ചിട്ടുണ്ട്

ഒരു മറുപടി വിട്ടേക്കുക

Please enter your comment!
Please enter your name here