Wednesday, January 16, 2019

ഉള്ളിവില വീണ്ടും താഴോട്ട്, മഹാരാഷ്ട്രയിൽ കർഷകർ പ്രതിസന്ധിയിൽ

മഹാരാഷ്ട്രയിൽ വിലയില്ലാതായ ഉള്ളി കർഷകനെ കരയിപ്പിക്കുന്നു. ഉള്ളിക്ക് ലഭിക്കുന്ന നാമമാത്ര വിലയിൽ പ്രതിഷേധിച്ച് നാസിക്കിൽനിന്നുള്ള മറ്റൊരു കർഷകൻ ഉള്ളി വിറ്റുകിട്ടിയ പണം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് അയച്ചുകൊടുത്താണ് ഇത്തവണ പ്രതിഷേധസ്വരമുയർത്തിയത്. 545 കിലോ ഉള്ളി വിറ്റപ്പോൾ ലഭിച്ച തുച്ഛമായ 216 രൂപയാണ് ചന്ദ്രകാന്ത് ദേശ്മുഖ് എന്ന കർഷകൻ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തത്. നാസിക്കിലെ എ.പി.എം.സി മാർക്കറ്റിൽ വിറ്റപ്പോൾ കിലോയ്ക്ക് 52 പൈസ നിരക്കിലാണ്...

മലേഗാവ് സ്ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്കെതിരേയും തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി മുംബൈ ഐ എൻ എ കോടതി

മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്കെതിരേയും തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. കേസിലെ പ്രതികളായ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരേയാണ് മുംബൈ എന്‍.ഐ.എ കോടതി കുറ്റംചുമത്തിയത്. തീവ്രവാദ ഗൂഢാലോചനക്കുറ്റത്തിന് പുറമേ ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

മുംബൈയിൽ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സഞ്ചരിച്ച ബോട്ട് മുങ്ങി.

മുംബൈ: മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 40 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാളെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിര്‍ദിഷ്ട ശിവജി മഹാരാജ് സ്മാരകത്തിന്റെ പൂജയില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച്ച വൈകീട്ട് 4.15ഓടെ ആയിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡ് ഉടന്‍ സ്ഥലത്തെത്തി...

മുംബൈയിൽ ഭാരത് പെട്രോളിയം പ്ലാന്റിൽ ഉഗ്രസ്ഫോടനത്തോട് കൂടിയ തീപിടിത്തം, 43 പേർക്ക് പരിക്കേറ്റു

മുംബൈ: ഭാരത് പെട്രോളിയം പ്ലാന്‍ിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും 43 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് ചെമ്പൂരിലെ മാഹുല്‍ റോഡിലുള്ള ഭാരത് പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. തുടരെത്തുടരെ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ഫയര്‍ എന്‍ജിനുകളും രണ്ട് ഫോം ടെന്‍ഡറുകളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹൈഡ്രോക്രാക്കര്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. പ്ലാന്റിനകത്തെ...

ഒരു മീൻ അഞ്ചര ലക്ഷത്തിന് വിറ്റ് മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങൾ

മുംബൈ: ഭാഗ്യം മീന്‍പിടുത്ത വലയിലും കുരുങ്ങും. സമുദ്രത്തില്‍ വച്ച്‌ ലോട്ടറിയടിച്ച അനുഭവമാണ് ഒരു സഹോദരന്മാര്‍ക്ക് പറയാനുള്ളത്. കാരണം അവര്‍ പിടിച്ച ഒരൊറ്റ മീനിന് കിട്ടിയ വിലയാണ് 5.5 ലക്ഷം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധനത്തൊഴിലാളികളായ മഹേഷ്-ഭരത് സഹോദരങ്ങളുടെ വലയില്‍ ഞായറാഴ്ച കുരുങ്ങിയത് അപൂര്‍വ്വയിമനം മീനുകളിലൊന്നാണ്. സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന ഘോള്‍ മത്സ്യമാണ് ഇവരുടെ വലയില്‍ കുടുങ്ങിയത്. ചെറുതല്ല 30 കിലോഗ്രം...

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ മുംബൈ നഗരത്തിൽ കാമുകൻ വെട്ടി കൊലപ്പെടുത്തി

മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ച ഇരുപത്തൊന്നുകാരിയെ തിരക്കേറിയ റോഡില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മുംബൈയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് താനെ സ്വദേശിനി പ്രാച്ചി സാദെയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്കു പോയ പെണ്‍ക്കുട്ടിയെ ആകാശ് പവാര്‍ എന്ന യുവാവ് തടഞ്ഞു നിര്‍ത്തുകയും നിരവധി തവണ വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍ക്കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. എക്സ്പ്രസ് ഹൈവേയില്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു സമീപത്ത് ...

മഹാരാഷ്ട്ര ബന്ദിൽ പലയിടത്തും അക്രമങ്ങൾ, ഒടുവിൽ മുംബൈ നഗരത്തിൽ നിന്ന് ബന്ദ് പിൻവലിച്ചു.

മുംബൈ:(www.punemalayalamnews.com) മറാത്ത സമുദായക്കാർ മുംബൈ, നവിമുംബൈ, താണെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച ബന്ദിൽ പരക്കെ അക്രമം. സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം പലയിടുത്തും അക്രമാസക്തമായി.മൂന്നു പോലീസുക്കാർക്ക് പരിക്കേറ്റു, ലോക്കൽ ട്രെയിനുകൾ ഉപരോധിച്ചു, സമരക്കാർ ബസുകൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പലയിടങ്ങളിൽ കടകൾ ബലമായി അടപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെ...

ലോകസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

മുംബൈ :(www.Punemalayalamnews.com) അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവസേനയെ ഒഴിവാക്കി മഹാരാഷ്ട്രയിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ഒരുങ്ങാൻ അണികളോട് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാത്തതും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിയതും അംഗീകരിക്കാൻ ആകില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ഇതോടെ സാങ്കേതികമായി മാത്രം എൻ.ഡി.എയുടെ ഭാഗമായ ശിവസേനയെ...

മുംബൈ നഗരത്തിൽ ഹിന്ദി സീരിയൽ നായകന്റെ അഭ്യാസപ്രകടനം

മുംബൈ: (www.punemalayalamnews.com)അശ്രദ്ധമായി വാഹനമോടിച്ച് മുന്നുകാറുകള്‍ ഇടിച്ചുതകര്‍ത്ത പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ഥ് ശുക്ല പോലീസ് കസ്റ്റഡിയില്‍. സിദ്ധാര്‍ഥിന്റെ ബിഎംഡബ്ല്യു എക്സ് 5 സ്പോര്‍ട്സ് കാര്‍ മുംബൈ ഓഷിവാരയിലാണ് അപകടമുണ്ടാക്കിയത്. മൂന്നു കാറുകള്‍ ഇടിച്ചുതകര്‍ത്ത ശേഷം ഡിവൈഡറിലിടിച്ചാണ് സിദ്ദാര്‍ഥിന്റെ കാര്‍ നിന്നത്‌. അപകടത്തില്‍ മൂന്നു പേര്‍ക്ക് നിസാര പരിക്കേറ്റു. സിദ്ധാര്‍ഥിനെ കസ്റ്റഡിയിലെടുത്ത് ശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. ജനപ്രിയ ഹിന്ദി പരമ്പരകളായ ബാലികാവധു, ബാബുല്‍...

മുംബൈയിൽ കനത്ത മഴ, ഒട്ടുമിക്ക ഗതാഗതങ്ങളും വെള്ളത്തിൽ

മുംബൈ :(www.punemalayalam.com) നഗരത്തില്‍ കനത്ത മഴ തുടരുന്നു. മുംബൈ വെന്നീസ് അയി മാറി, ഒട്ടു മിക്ക റോഡുകളും വ്യാപാര സമുച്ചയങ്ങളും വെള്ളത്തിൽ. നഗര പ്രാന്ത പ്രദേശങ്ങളിലെയും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. എന്നാല്‍, മഴ അഞ്ചു ദിവസം കൂടി ഇതേ രീതിയില്‍ നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ വെള്ളം പൊങ്ങി റെയില്‍പ്പാളം കാണാനാവാത്ത സ്ഥിതിയാണ്. മഴ കാരണം...

- Advertisement -

- Advertisement -

MOST POPULAR

HOT NEWS