Thursday, February 21, 2019

കന്നഡ സൂപ്പർ സ്റ്റാറും മുൻ കേന്ദ്ര മന്ത്രിയുമായ എം എച്ച് അംബരീഷ് അന്തരിച്ചു.

ബെംഗളൂരു: കന്നഡ സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എം.എച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത സിനിമാ താരം സുമലതയാണ് ഭാര്യ. എം.എല്‍.എ, എം.പി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 200 ല്‍ കൂടുതല്‍ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അംബരീഷ് ആരാധകര്‍ക്കിടയില്‍ അംബി എന്ന പേരിലാണ് അറിയപ്പെട്ടിരുത്. 1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന്...

കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു.

മാണ്ഡ്യ: കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അഞ്ചു പേര്‍ കുട്ടികളാണ്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. ബസില്‍ 35ഓളം യാത്രക്കാരുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. അപകടം നടന്നയുടനെ തന്നെ സമീപത്തുണ്ടായിരുന്ന...

അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ച സങ്കടത്തില്‍ വീഡിയോ ഗെയിമിന് അടിമയായ പതിനാലുകാരന്‍ തൂങ്ങിമരിച്ചു.

നാഗ്പുര്‍: അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ച സങ്കടത്തില്‍ പതിനാലുകാരന്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചത്. വീഡിയോഗെയിമുകള്‍ക്ക് അടിമയായ കൗമാരക്കാരന്‍ മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനാല്‍ മാനസിക പ്രയാസത്തിലായെന്നും, ഇതിനെതുടര്‍ന്ന് ജീവനൊടുക്കിയെന്നുമാണ് പോലീസ് അറിയിച്ചത്. വീഡിയോഗെയിമുകള്‍ക്ക് അടിമയായിരുന്ന 14കാരന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌കൂളില്‍ പോയിരുന്നില്ല. ഏതുസമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതായിരുന്നു പ്രധാനവിനോദം. അമ്മയും സഹോദരിയും ജോലിക്ക് പോയാല്‍...

കല്യാണദിവസവും സ്ത്രീധനത്തെച്ചൊല്ലി അതിരുവിട്ട വിലപേശൽ, ഒടുവിൽ സഹികെട്ട വധുവീട്ടുകാർ വരനെ പകുതി മുണ്ഡനം ചെയ്തു പോലീസിൽ ഏല്പിച്ചു.

ലഖ്നൗ: സ്ത്രീധനമായി വരന്‍ ചോദിച്ചത് ബൈക്ക്. വധുവിന്റെ വീട്ടുകാര്‍ പള്‍സര്‍ ബൈക്ക് തന്നെ വാങ്ങി നല്‍കി. പള്‍സര്‍ എത്തിയപ്പോള്‍ വിവാഹദിനത്തില്‍ വരന്‍ പുതിയ ഡിമാന്‍ഡ് വച്ചു. ഇതില്‍ താന്‍ തൃപ്തനല്ലെന്നും അപ്പാച്ചെ ബൈക്ക് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പെണ്ണുവീട്ടുകാര്‍ ഇതും സമ്മതിച്ചപ്പോള്‍ സ്വര്‍ണ നെക്ലേയ്സ് വേണമെന്നായി ആവശ്യം. സംഗതി ഇത്രയുമായപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ഇടഞ്ഞു. വരനും ബന്ധുക്കളുമെല്ലാം മദ്യപിച്ചുമാണെത്തിയതെന്ന് പറയുന്നു. ഇതിനിടയില്‍ വധുവിന്റെ...

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു: നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രജൗറി ജില്ലയിലെ നിയന്ത്രണ രേഖയിലാണ് സംഭവം. നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ഒരു സൈനികനെ ഉധംപുരിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 1.45 നാണ് സുന്ദര്‍ബനി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. സൈന്യത്തിന്റെ നടപടിയില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുകയും ഇവരില്‍...

ഡൽഹി ഫരീദബാദിൽ മലയാളികളായ നാല് സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡല്‍ഹി: ഫരീദബാദില്‍ മലയാളികളായ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രദീപ് (37) സഹോദരിമാരായ മീന മാത്യു(52), നീന(51), ജയ(49) എന്നിവരെയാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നോ നാലോ ദിവസത്തെ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലു...

തിരുവന്തപുരത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പോയ രാജധാനി എക്സ്പ്രസ് ട്രക്കിടിച്ച് പാളം തെറ്റി

മധ്യപ്രദേശ് : തിരുവന്തപുരത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പോയ രാജധാനി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12431) ട്രക്കിടിച്ച് പാളം തെറ്റി. ഗോധ്രയ്ക്കും രത്‍ലമിനും ഇടയിലാണ് സംഭവം. അപകടത്തില്‍ ട്രക്ക് ഡൈവര്‍ മരിച്ചു. ട്രെയിനിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. നിയന്ത്രണം വിട്ട ട്രക്ക് അടച്ചിട്ട റെയില്‍വേ ഗേറ്റും കടന്ന് പാളത്തിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ ഇടിച്ചു. ട്രെയിനിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. ട്രക്ക് ഡ്രൈവറെ ഉടന്‍...

സൂറത്തിലെ വജ്രവ്യാപാരി തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി നൽകിയത് ബെൻസ് കാർ

സൂറത്ത്: സവ്ജി ധൊലാക്കിയ എന്ന വജ്ര വ്യാപാരി വാര്‍ത്തകളില്‍ നിറയാറുള്ളത് ജീവനക്കാര്‍ക്ക് നല്‍കാറുള്ള കിടിലന്‍ സമ്മാനങ്ങളുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്‌സണ്‍ റെഡിഗോ കാര്‍ നല്‍കിയാണ് ധൊലാക്കിയ എല്ലാവരെയും വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ അതിനെയൊക്കെ കടത്തി വെട്ടിയിരിക്കയാണ്. മെഴ്‌സിഡസ് ബെന്‍സിന്റെ കാറുകളാണ് ഇത്തവണ ധൊലാക്കിയ തന്റെ ജീവനക്കാര്‍ക്കായി നല്‍കിയത്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് തന്റെ കമ്പനിയില്‍...

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയം. 11 പേർ മരിച്ചു

ഉത്തരേന്ത്യയിൽ രണ്ട്‌ ദിവസമായി പെയ്യുന്ന കനത്തമഴയിൽ പല സംസ്ഥാനങ്ങളിലും പ്രളയം. ജമ്മുകശ്മീർ, ഹരിയാണ, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലായി 11 പേർ മരിച്ചു. വിനോദസഞ്ചാരത്തിനുപോയ 46 മലയാളികൾ ഹിമാചൽ പ്രദേശിലെ മനാലിയിൽ കുടുങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിൽ 16 പേർ തിരുവനന്തപുരം സ്വദേശികളും 30 പേർ പാലക്കാട് സ്വദേശികളുമാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹിമാചൽ സർക്കാരുമായി ബന്ധപ്പെട്ട്...

കുതിച്ചുയരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ ഭാരത് ബന്ദ്, തിങ്കളാഴ്ച്ച

ദില്ലി: കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല. സെപ്തംബര്‍ പത്ത് തിങ്കളാഴ്ചയാണ് ഭാരത് ബന്ദ്രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് കോണ്‍ഗ്രസ്...

- Advertisement -

- Advertisement -

MOST POPULAR

HOT NEWS