Tuesday, December 18, 2018

മഞ്ചേശ്വരം എം എൽ എ പിബി അബ്ദുൽ റസാഖ് അന്തരിച്ചു.

മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്. 2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ല്‍ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്....

പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാലു മരണം.

കണ്ണൂർ: പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. നാലു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സ്വദേശികളായ ബിന്ദു ലാല്‍ (55), തരുണ്‍ (16), ദിയ (10), ഐശ്വര്യ (12) എന്നിവരാണു മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മുകാംബികയിലേക്കു...

മാനിറച്ചിയാണെന്ന് തെറ്റിധരിപ്പിച്ചു മലപ്പുറത്ത്‌ പട്ടിയിറച്ചി നൽകി, കഴിച്ചവരൊക്കെ ആശുപത്രിയിൽ

മലപ്പുറം : സ്വാദോടെ ചൂടാറാതെ കഴിച്ചപ്പോൾ ആരും അറിഞ്ഞില്ല, ഇറച്ചിക്കറി വയറ്റിലായപ്പോഴാണ് ആ വാർത്ത നാട്ടിൽ പാട്ടായത്, മാനിറച്ചി എന്ന് കരുതി അകത്താക്കിയത് സാക്ഷാൽ നായയുടെ ഇറച്ചിയാണെന്ന്. ഛർദ്ദിച്ച് അവശരായ നാട്ടുകാർ നേരെ വിട്ടത് ആശുപത്രിയിലേക്ക്. നിലമ്പൂരിലെ കാളികാവിലാണ് വേട്ടക്കാർ നാട്ടുകാരെ പറ്റിച്ചത്. കാട്ടിൽ കയറി മാനിനെ വേട്ടയാടി നല്ല വെടിയിറച്ചി നൽകാം എന്ന് പ്രലോഭിപ്പിച്ചാണ് ഇവർ നാട്ടുകാരെ പറ്റിച്ചത്. ഉയർന്ന...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കേരളം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചു. കോട്ടയം എസ്.പി രണ്ടരയോടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും. വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ...

കേരളത്തിൽ എലിപ്പനി ഭീതി, കാസറകോട് ഒഴികെയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: പ്രളയം അതിജീവിച്ച ജനതയ്‌ക്ക് മേൽ ഭീഷണിയായി എലിപ്പനി പടരുന്നു.ഈ സാഹചര്യത്തിൽ 13 ജില്ലകളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് മാത്രം മൂന്ന് പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. മുളങ്കുന്നത് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോടാലി സ്വദേശി സിനേഷ്, തൃശൂർ ചമ്രവട്ടം സ്വദേശി ശ്രീദേവി എന്നിവരാണ് മരിച്ചത്. എലിപ്പനി രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കണ്ണാടിക്കൽ സ്വദേശി...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരന്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരന്‍. 12 ലക്ഷം കോടിരൂപയുടെ ആസ്ഥിയുള്ള രാജ്യമാണ് ഇന്ത്യ. നവകേരള നിര്‍മിതിക്ക് കേരളം സ്വതന്ത്ര അധികാരമുള്ള സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകമാണ് ദുരന്തത്തിന് പ്രധാന കാരണം. അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്തേണ്ടആവശ്യമില്ലായിരുന്നു. കാലാവസ്ഥാ പ്രവചങ്ങള്‍ പലപ്പോഴും ശരിയാകാത്തതിനാല്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. കാലാവസ്ഥാ പ്രവചനം ശരിയായിരുന്നുവെങ്കില്‍ അണക്കെട്ടുകള്‍ നേരത്തെതതന്നെ...

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്തു.

നാല് മാസത്തിനുള്ളില്‍ ഒരു വീട്ടിലെ മൂന്നുപേരും ഒരേ രോഗലക്ഷണങ്ങളോടെ മരണപ്പെടുന്നു. പിന്നീട് പടന്നക്കരയിലെ വീട്ടില്‍ അവശേഷിച്ചത് സൗമ്യ മാത്രം. അപൂര്‍വരോഗമായിരിക്കും മൂന്നുപേരുടെയും മരണത്തിന് കാരണമെന്ന സംശയം പിന്നീട് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടിയതോടെ പുറത്തുവന്നത് സൗമ്യയുടെ സൗമ്യതയില്ലാത്ത ക്രൂരത. സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് സൗമ്യ പോലീസിനോട് സമ്മതിച്ചപ്പോള്‍, അമ്മയും മകളുമായ യുവതിക്ക് ഇങ്ങനെ ചെയ്യാനാകുമോ എന്നതായിരുന്നു ഏവരുടെയും സംശയം. പക്ഷേ,...

പ്രളയം തിരിച്ചിറങ്ങുന്നു, കേരളം തിരിച്ചുകയറുന്നു. പ്രത്യാശകളും ഒപ്പം ആശങ്കകളും.

തുടർച്ചയായ രണ്ടാംദിവസവും മഴ കരുണ കാണിച്ചതോടെ കേരളം പ്രളയത്തിന്റെ പിടിയിൽനിന്ന് പതിയെ മോചനം നേടുന്നു. എന്നാൽ, പ്രളയക്കെടുതിയിലാണ്ട ചെങ്ങന്നൂരും കുട്ടനാടുമൊന്നും വെള്ളം പൂർണമായി ഇറങ്ങാതെ ദുരിതത്തിന്റെ ആഴം വ്യക്തമാവില്ല. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് എപ്പോൾ വീട്ടിലേക്കു മടങ്ങാനാകുമെന്നതും അവരുടെ ജീവിതം എത്ര കാലംകൊണ്ട് സാധാരണ നിലയിലേക്കെത്തുമെന്നതും ആശങ്ക ബാക്കിയാക്കുന്നു. 23 വരെ കാര്യമായ മഴ പെയ്യില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രക്ഷാപ്രവർത്തനങ്ങൾ അവസാന...

ചെങ്ങന്നൂരിൽ പതിനായിരക്കണക്കിനാളുകൾ മരണ മുഖത്ത് കുടുങ്ങി കിടക്കുണ്ടെന്നും, അമ്പത് പേരെങ്കിലും മരിച്ചിരിക്കുമെന്ന് കരഞ്ഞപേക്ഷിച്ചു പറഞ്ഞു സജി ചെറിയാൻ എം എൽ എ

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സംഭവിക്കുക ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാകുമെന്ന് സജി ചെറിയാന്‍ എംഎല്‍എ. പ്രദേശത്ത് അമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരങ്ങളാകും കാണേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂരില്‍ സ്ഥിതി അതിദയനീയമാണെന്ന് സജി ചെറിയാന്‍ പറയുന്നു. മേഖലയില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. വള്ളങ്ങളിലോ ബോട്ടുകളിലോ ചെന്ന്...

പ്രളയവും, ഉരുൾപ്പൊട്ടലും, മണ്ണിടിച്ചിലും, കേരളത്തിൽ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചവർ 92

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇന്നുമാത്രം 59 പേര്‍ മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെയെണ്ണം 92 ആയി. തൃശ്ശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ മരിച്ചു. ഉറുങ്ങാട്ടേരി ഓടക്കയത്ത് ഉരുള്‍പൊട്ടലിലാണ് ഏഴ് പേര്‍ മരിച്ചത്‌. രണ്ടുപേരെ കാണാതായി. കൂടരഞ്ഞിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ഇടുക്കി ജില്ലയില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി 14 പേര്‍ മരിച്ചു. ദേവികുളത്ത് മണ്ണിടിഞ്ഞ് നാലു...

- Advertisement -

- Advertisement -

MOST POPULAR

HOT NEWS