Thursday, February 21, 2019

ബഹ്‌റൈനിൽ മലയാളി ഡോക്ടർമാർ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

മനാമ: ബഹ്റൈനിൽ ഫ്ലാറ്റിനുള്ളില്‍ ബന്ധുക്കളായ മലയാളി ഡോക്ടർമാര്‍ മരിച്ച നിലയില്‍. പത്തനംതിട്ട റാന്നി എരുമേലി സ്വദേശികളായ ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്‍റെ പത്നിയും കൊല്ലം സ്വദേശിയുമായ ഡോ. ഷാമിലീന സലീയെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്ന് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടു, 20 ന് അറഫാ ദിനം. 21ന് ചൊവ്വാഴ്ച്ച ബലിപെരുന്നാൾ, യു എ ഇലും

സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബലിപ്പെരുന്നാൾ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യു.എ.ഇ അടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്‌ച ആയിരിക്കും പെരുന്നാൾ. അറഫ ദിനം ഇൗ മാസം 20 (തിങ്കൾ) ആയിരിക്കും. സൗദിയിൽ വലിയ പെരുന്നാൾ അവധി ആഗസ്റ്റ് 16 മുതൽ 26 വരെ പതിനൊന്നു ദിവസം, യു എ...

ക്രിക്കറ്റിൽ നിന്ന് പാകിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേക് ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്: ക്രിക്കറ്റിൽ നിന്നും പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാൻ ഖാൻ നീങ്ങുന്നു; ജയിലിൽ കഴിയുന്ന മുൻ പ്രധാന മന്ത്രി പ്രധാന മന്ത്രി നവാസ് ഷെരിഫ് തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ നഗ്നമായി റിഗ് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ചു. താൻ ജയിച്ചതായി ഇമ്രാൻ ഖാൻ ടി വി പ്രക്ഷേപണത്തിൽ അവകാശപ്പെട്ടു. 30 % വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 272 സീറ്റിൽ 113 സീറ്റിൽ ലീഡ് നേടി ഇമ്രാൻ...

പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങൾ, 34 പേർ കൊല്ലപ്പെട്ടു

കറാച്ചി:(www.punemalyalamnews.com) പാകിസ്താനില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം. 34 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാന്‍ പ്രവിശ്യ ആസ്ഥാനമായ ക്വറ്റയിലുണ്ടായ ചാവേറാക്രമണത്തിലാണ് ഇതില്‍ 31 പേര്‍ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ ചരിത്രത്തിലെ പതിനൊന്നാമത് പൊതു തിരഞ്ഞെടുപ്പാണ് പാകിസ്താനില്‍ ബുധനാഴ്ച നടക്കുന്നത്. രാജ്യത്തൊട്ടാകെ 85,000 ത്തിലധികം പോളിംഗ് സ്റ്റേഷനുകളിലായിട്ടാണ് വോട്ടെടുപ്പ്. നാലുലക്ഷം പോലീസുകാരേയും മൂന്നര ലക്ഷത്തിലേറെ സൈനികരേയും സുരക്ഷാ ചുമതലയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. മുന്‍ ക്രിക്കറ്റ് താരം...

ജോൺസൻ ആൻഡ് ജോൺസൻ ടാൽക്കം പൗഡർ ക്യാൻസറിന് കാരണമായി. കമ്പനി 32000 കോടി നഷ്ട്ടപരിഹാരം കൊടുക്കാൻ കോടതി ഉത്തരവ്

വാഷിങ്ടൺ:അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ഭീമൻ ജോൺസൺ ആൻഡ് ജോൺസൺ 470 കോടി ഡോളർ (ഏകദേശം 32,000 കോടി രൂപ) പിഴ നൽകണമെന്ന് യു.എസ്. കോടതി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്കം പൗഡർ ഉപയോഗിച്ചതിലൂടെ അർബുദം ബാധിച്ചെന്നാരോപിച്ച് 22 സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും നൽകിയ കേസിലാണ് യു.എസ്. സംസ്ഥാനമായ മിസ്സൗറിയിലെ സെയ്ന്റ് ലൂയിസ് കോടതിയുടെ വിധി. നേരത്തെ ഇതേ കോടതി, കമ്പനി 55.5 കോടി...

മരണപ്പെട്ട യജമാനന്റെ മൃതദേഹം പകുതിയോളം ഭക്ഷിച്ചു വിശപ്പടക്കി സ്വന്തം നായ

ബാങ്കോക്ക് :(www.punemalayalam.com) യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം നൽകാന്‍ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍ യജമാനന്റെ മൃതദേഹം ഭക്ഷണമാക്കി. നായയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് യജമാനന്റെ മൃതദേഹം ഭക്ഷിക്കുന്ന നായയെ. ബാങ്കോക്കിലാണ് ദാരുണമായ സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്ന 62 കാരനെയാണ് വളര്‍ത്തുനായ കുജോ ഭക്ഷണമാക്കിയത്. യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം കൊടുക്കാൻ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍...

ട്രംപ് മനസികരോഗിയാന്നെന്നു ലോകമെമ്പാടുമുള്ള നയതന്ത്രവൃത്തങ്ങൾ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലില്‍ ലോകമെമ്പാടുമുള്ള നയതന്ത്രവൃത്തങ്ങള്‍ക്കും സുരക്ഷാവിദഗ്ധര്‍ക്കും ആശങ്ക. ലോകത്തെ മുഴുവന്‍ ഭസ്മമാക്കാന്‍ പോന്ന അണുവായുധക്കലവറയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ കൂടിയായ ട്രംപിനെ യുഎസ് ഭരണഘടനയുടെ ഇരുപത്തഞ്ചാം ഭേദഗതി വഴി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്നുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. പാരനോയ, സാഡിസം എന്നീ മാനസികരോഗലക്ഷണങ്ങള്‍ അദ്ദേഹം കാണിച്ചുതുടങ്ങിയിരിക്കുന്നുവെന്നാണ് യുഎസില്‍ യേല്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിനിലെ മുന്‍ ഫോറന്‍സിക്...

രക്ഷാദൗത്യം ചരിത്രമായി, തായ്‌ലൻഡ് ഗുഹയിൽ അകപ്പെട്ട മുഴുവൻ പേരെയും തിരിച്ചെത്തിച്ചു.

ബാങ്കോക്ക്: അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയതിന്റെ ആശ്വാസത്തിലാണ് ലോകം. തായ്‌ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും സമാപ്തിയായതോടെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ചരിത്രമായി അതു മാറി. 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍...

ലോകം കണ്ണുംനട്ടിരിക്കുന്ന തായ്‌ലൻഡ് രക്ഷാപ്രവർത്തനം വിജയത്തിലേക്ക്. പതിനൊന്നു പേരെ പുറത്തെത്തിച്ചു.

ബാങ്കോക്ക്: തായ്ലന്റിലെ താം ലുവാങ് നാം ഗുഹയില് കുടുങ്ങിയ ഫുട്ബോള് ടീമിലെ മൂന്ന് കുട്ടികളെ കൂടി ഇന്ന് പുറത്തെത്തിച്ചു. ഇതോടെ ഗുഹയില് നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം പതിനൊന്നായി. ഇനി ടീം പരിശീലകനും ഒരു കുട്ടിയും മാത്രമാണ് ഗുഹയിലുള്ളത്. ഇവരെയും ഇന്ന് തന്നെ പുറത്തെത്തിക്കും. രക്ഷാപ്രവര്ത്തനത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് കുട്ടികളെയാണ് രക്ഷാപ്രവര്ത്തകര് വെളിയിലെത്തിച്ചത്. ഇവരെ ഉടന് തന്നെ ആംബുലന്സില് ആശുപത്രിയിലേക്ക്...

ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാർക്ക് അനുവദിച്ച വിസയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി പുതിയ റിപ്പോർട്ട്‌.

അബുദാബി:(www.punemalayalamnews.com)മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസയുടെ എണ്ണത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കിയ ഗള്‍ഫ് രാജ്യം യുഎഇയാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ്. 7.6 മില്യണ്‍ വിസകളാണ് ഇന്ത്യക്കാര്‍ക്ക് 2015 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിച്ചത്. അത് 2017 ല്‍ 3.7 മില്യണ്‍ ആയി കുറഞ്ഞു. ഗണ്യമായ ഇടിവാണ് ഇന്ത്യക്കാര്‍ക്ക്...

- Advertisement -

- Advertisement -

MOST POPULAR

HOT NEWS