Tuesday, December 18, 2018

പൂനെ ഹോട്ടലുകളിൽ “അര ഗ്ലാസ്‌ വെള്ളം”പദ്ധതി

പൂനെ: പൂനെയിലെ ഏതെങ്കിലും ഹോട്ടലുകളിൽ നിങ്ങൾക്ക് പകുതി നിറച്ച ഗ്ലാസ് വെള്ളം നൽകിയാൽ ആശ്ചര്യപ്പെടേണ്ടതില്ല, കാരണം പുനെ റെസ്റ്റോറന്റുകളും ഹോട്ടൽസ് അസോസിയേഷനും (PRAHA) പുതിയ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചു "അര ഗ്ലാസ്‌ വെള്ളം". ജലക്ഷാമം ഒരു പരിധി വരെ കുറയ്ക്കാനും അമിതമായി പാഴാക്കുന്ന ജലത്തിനെ കുറിച്ച് ബോധവൽക്കരണം നടത്താനും കൂടിയാണ് PRAHA യുടെ പദ്ധതി. നഗരത്തിലെ ജല ക്ഷാമം മൂലം ശൈത്യകാലത്ത് പുനെ...

കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര്‍ പി ഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്‌ലെയ്ക്കു നേരെ ആക്രമണശ്രമം

പൂനെ : പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര്‍ പി ഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്‌ലെയ്ക്കു നേരെ ആക്രമണശ്രമം. പ്രവീണ്‍ ഗോസാവി എന്നയാളാണ് അത്തേവാലയുടെ മുഖത്തടിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബര്‍നാഥില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അത്താവ്‌ലെ വേദിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണ്‍ അടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ആര്‍ പി ഐ പ്രവര്‍ത്തകര്‍ പ്രവീണിനെ പിടിച്ചുമാറ്റി മര്‍ദിക്കുകയും പോലീസിന് കൈമാറുകയും...

പൂനെയിലെ “ഗോൾഡൻ മെലഡീസിന്റെ “കരോക്കെ ഭക്തിഗാന സപര്യ വിവിധ ക്ഷേത്രങ്ങളിൽ അരങ്ങേറും

പൂനെ: പൂനെയിലെ വാട്സാപ്പ് ഗ്രൂപ്പായ "ഗോൾഡൻ മെലഡീസ് "ന്റെ കരോക്കെ ഭക്തി ഗാന സമർപ്പണം. ശബരിമല സംരക്ഷണത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുപൂനെയിലെ വിവിധ ക്ഷേത്രങ്ങളായ 1.അയ്യപ്പ ക്ഷേത്രം ഭോസിരി 08.12.18 ശനിയാഴ്ച്ച 2.അയ്യപ്പ ക്ഷേത്രം, കമന്റ് ഹോസ്പിറ്റൽ, വനവാടി 15.12.18 ശനിയാഴ്ച്ച 3.ധനോരി അയ്യപ്പ ക്ഷേത്രം, വിശ്രന്തവാടി 22.12.18 ശനിയാഴ്ച്ച 4.കലെവാഡി അയ്യപ്പ ക്ഷേത്രം, പിംപ്രി 29.12.18 ശനിയാഴ്ച്ച 5.ഘോർപുരി അയ്യപ്പ ക്ഷേത്രം, 06.01.18 ഞായറാഴ്ച്ച 6.അയ്യപ്പ ക്ഷേത്രം, സാംഗ്‌വി...

മഹാരാഷ്ട്ര കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണു.

അഹമ്മദ്നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ദേശീയ ഗാനത്തിനിടെ കുഴഞ്ഞുവീണു. സ്റ്റേജിലേക്ക് മറിഞ്ഞുവീഴാന്‍ പോയ ഗഡ്കരിയെ കൂടെയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാത്മ ഫൂലെ കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിക്ക് എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം സീറ്റിലേക്ക് മടങ്ങിയ ഗഡ്കരി പിന്നീട്...

പൂനെ-മംഗലാപുരം ഹൈവേയിൽ ഹണി ട്രാപ്പിൽ പെടുത്തുന്ന സംഘങ്ങൾ സജീവമാകുന്നു

പൂനെ: പൂനെ-മംഗലാപുരം ഹൈവേയിൽ പുരുഷന്മാരെ ഹണി ട്രാപ്പിൽ പെടുത്തുന്ന സംഘങ്ങൾ സജീവമാകുന്നു. രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പുരുഷന്മാരെയാണ് ഇവർ കെണിയിൽ പെടുത്തുന്നത്. സംഭവത്തിൽ പൂനെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂനെ-മംഗലാപുരം ഹൈവേയിലെ കോലാപൂരിലാണ് പുരുഷന്മാരെ ഹണി ട്രാപ്പിൽപ്പെടുത്തുന്ന സംഘങ്ങൾ വിലസുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഹൈവേയിൽ നടന്ന മോഷണങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്....

പൂനെ ലോകസഭാ മണ്ഡലത്തിൽ നിന്ന് ബോളിവുഡ് താരം മാധുരി ദിക്ഷിത് ബിജെപി സ്ഥാനാർത്ഥിയായേക്കും

പൂനെ: ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂനെ യില്‍നിന്ന് മത്സരിപ്പിക്കാന്‍ ബി ജെ പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൂനെയില്‍നിന്ന് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പില്‍ മാധുരിയെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പുണെയില്‍ നിര്‍ത്തിയാല്‍ ജയിക്കുമെന്നും...

ഒടുവിൽ മഹാരാഷ്ട്ര നിയമസഭ അംഗീകരിച്ചു, മറാഠാ വിഭാഗങ്ങൾക്ക് സംവരണം

മുംബൈ: നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുന്ന ബില്‍ നിയമസഭ ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്. ഇതോടെ വിദ്യാഭാസത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗത്തിലും മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം ലഭിക്കും. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംവരണം...

അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ നാവികസേന ഉദ്യോഗസ്ഥന്‍ ഭാര്യയുടെ ചിത്രവും മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതായി പരാതി

പൂണെ: അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ നാവികസേന ഉദ്യോഗസ്ഥന്‍ ഭാര്യയുടെ ചിത്രവും മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതായി പരാതി. പൂണെ സ്വദേശിയും നിലവില്‍ ഡല്‍ഹിയില്‍ നാവികസേനയില്‍ സേവനമനുഷ്ടിക്കുകയും ചെയ്യുന്ന 39-കാരനെതിരെ ഭാര്യ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന് അശ്ലീലചിത്രങ്ങളോടുള്ള അമിതതാത്പര്യം കാരണം വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതിന് പിന്നാലയാണ് തന്റെ ചിത്രങ്ങളും പ്രചരിപ്പിച്ചതായി ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നാവിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത കോന്ധ്വ...

പൂനെ ശിവാജി നഗറിനടുത്ത് പാട്ടീൽ ചേരിയിൽ വീടുകൾക്ക് തീപിടിത്തം

പൂനെ: പൂനെ ശിവാജി നഗറിനടുത്ത് പാട്ടീൽ ചേരിയിൽ വൻതീപിടിത്തം. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് തീപിടിത്തമുണ്ടായത്. മുപ്പതോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീഅണയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസർമാരും പോലീസും സ്ഥലത്തെത്തി. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യുട്ടായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

ജനുവരി ഒന്നുമുതൽ പൂനെ നഗരത്തിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഹെൽമെറ്റ്‌ ധരിക്കുന്നത് നിർബന്ധമാക്കി. നിയമത്തിനെതിരെ പ്രതിഷേധം ശക്തം

പൂനെ : ജനുവരി ഒന്നുമുതൽ പൂനെ നഗരത്തിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഹെൽമെറ്റ്‌ ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് പൂനെ പോലീസ് കമ്മീഷണർ കെ വെങ്കിടേശ്വർ അറിയിച്ചു. നിലവിൽ പൂനെ നഗരത്തിൽ ഹെൽമെറ്റ്‌ നിർബന്ധമില്ല. കമ്മീഷണറുടെ പ്രഖ്യാപനത്തിനെതിരെ പൂനെ റെസിഡൻസ് ഫോം 'ആന്റി ഹെൽമെറ്റ്' ഗ്രൂപ്പ് ഉണ്ടാക്കി നഗരത്തിന്റെ നാനാഭാഗത്തു നിന്നും നിർബന്ധ ഹെൽമെറ്റ്‌ നിയമത്തിനെതിരായി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പ്രതിഷേധം നടത്താൻ സാമൂഹിക പ്രവർത്തകർ,...

- Advertisement -

- Advertisement -

MOST POPULAR

HOT NEWS