Wednesday, January 16, 2019

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ മുംബൈ ചാമ്പ്യന്മാർ

വിജയ് ഹസാരെ ട്രോഫിയുടെ പതിനേഴാം സീസണിൽ ഡൽഹിയെ പരാജയപ്പെടുത്തി മുംബൈക്ക് കിരീടം. ഫൈനൽ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. ബോളർമാർ കളം നിറഞ്ഞ മത്സരത്തിൽ പക്ഷെ ആദിത്യ താരെയുടെ അർദ്ധസെഞ്ചുറി മികവിലാണ് മുംബൈ കിരീടമുയർത്തിയത്. ടോസ് നേടിയ മുംബൈ ഡൽഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് പക്ഷെ തുടക്കം തന്നെ പിഴച്ചു. സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർത്തപ്പോഴെക്കും ക്യാപ്റ്റൻ...

വീണ്ടും ഏഷ്യൻ ചാമ്പ്യന്മാരായി ഇന്ത്യ

ദുബായ് : ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നിലനിര്‍ത്തി. അവേശകരമായ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യന്‍ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നു വിക്കറ്റ് ശേഷിക്കേ ലക്ഷ്യത്തിലെത്തി. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. ഇന്ത്യയുടെ ഏഴാം ഏഷ്യാ കപ്പ് കിരീടമാണിത്. മഹ്മദുള്ള എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍...

സച്ചിന്റെ റെക്കോർഡ് മറികടക്കാൻ കാത്തു നിൽക്കാതെ, അലെസ്റ്റയർ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം അലെസ്റ്റയര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യക്കെതിരെ ഓവലില്‍ വെള്ളിയാഴ്ച്ച തുടങ്ങുന്ന അവസാന ടെസ്റ്റിന് ശേഷം പാഡഴിക്കുമെന്ന് കുക്ക് വ്യക്തമാക്കി. ഇനി തന്നില്‍ ഒന്നും ബാക്കിയില്ലെന്നും സ്വപ്‌നം കണ്ടതിനപ്പുറമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞെന്നും കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. 'സ്വപ്‌നം കണ്ടതിനുമപ്പുറമുള്ള നേട്ടങ്ങള്‍ ഞാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇംഗ്ലീഷ്...

ഏഷ്യൻ ഗെയിംസ്: പുരുഷന്മാരുടെ 800 മീറ്ററിൽ മൻജീത്ത് സിങ് സ്വർണ്ണവും, മലയാളി താരം ജിൻസൺ ജോൺസൺ വെള്ളിയും നേടി

ജക്കാര്‍ത്ത: 18 ആം ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററില്‍ മന്‍ജിത്ത് സിങ് സ്വര്‍ണം നേടി. ഇതേയിനത്തില്‍ മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളി നേടി. തുടര്‍ച്ചയായ മൂന്നു ഫൈനലുകളിലെ വെള്ളി നേട്ടത്തിനു പിന്നാലെ ഒടുവില്‍ മന്‍ജിത്ത് സ്വര്‍ണമണിഞ്ഞു. 1:46:15 മിനിറ്റിലാണ് മന്‍ജിത്ത് ഫിനിഷ് ചെയ്തത്. ജിന്‍സണ്‍ 1:46:35 മിനിറ്റിലും. ഖത്തറിന്റെ അബൂബക്കര്‍ അബ്ദുള്ളയ്ക്കാണ് വെങ്കലം. അതേസമയം...

അണ്ടർ 20 കോറ്റിഫ് കപ്പ് ഫുട്‌ബോൾ: യുവ ഇന്ത്യ ആറു തവണ ചാമ്പ്യന്മാരായ അർജെന്റീനയെ അട്ടിമറിച്ചു.

മാഡ്രിഡ്: ഇന്ത്യയുടെ അണ്ടര് 20 ഫുട്ബോള് ടീമിന് ഓര്മയില് സൂക്ഷിക്കാന് തങ്കലിപികളില് എഴുതിയ ഒരു അവിസ്മരണീയ ജയം. സ്പെയിനില് നടന്ന കോര്ടിഫ് കപ്പ് ഫുട്ബോളില് ആറു തവണ ലോക ചാമ്പ്യന്മാരായ അര്ജന്റീന അണ്ടര്- 20 ടീമിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. അമ്പതാം മിനിറ്റ് മുതല് പത്തു പേരെയും വച്ച് കളിച്ചാണ് ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കിയത്. നാലാം മിനിറ്റില് ദീപക്...

മുപ്പത്തിമൂന്നുകാരൻ പക്ഷെ ശരീരം ഇരുപതുകാരന്റേത്. ക്രിസ്റ്റിയാനൊ റൊണാൾഡോയെ പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്‌

ടൂറിന്‍:(www.punemalyalamnews.com) വര്‍ത്തമാനകാല ഫുട്‌ബോളിലെ മികച്ച താരം ആരെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളുണ്ടാവും. അതില്‍ ആദ്യം വരുന്ന രണ്ട് പേരുകള്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായിരിക്കും. കളി മികവില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ടാവുമെങ്കില്‍ കായികക്ഷമതയില്‍ റൊണാള്‍ഡോ തന്നെയാണ് മുന്നില്‍ എന്നതിന് എതിരഭിപ്രായമുണ്ടാകാനിടയില്ല. ഇത് ശരിവെക്കുന്നതാണ് താരത്തിന്റെ പുതിയ തട്ടകമായ യുവന്റസ് പുറത്തുവിട്ടിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുകാരന്റേതിന് തുല്യമാണെന്നാണ് യുവന്റസ് മെഡിക്കല്‍...

ഒസീൽ ഇനി ജർമനിക്കായി കളിക്കില്ല.

ബെല്‍ലിന്‍: തുര്‍ക്കി ബന്ധം ആരോപിച്ച് കടുത്ത വംശീയതക്കും അവഹേളനത്തിനും ഇരയായ ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ ജര്‍മനിക്കായി ഇനി ബൂട്ടണിയില്ല. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രസ്താവന പുറത്തിറക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ...

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പര : ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം

നോട്ടിംഗ്ഹാം: ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 269 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ചെറിയ വെല്ലുവിളി പോലും ഉയര്‍ത്താന്‍ ഇംഗ്ലീഷ് നിരയ്ക്ക് കഴിഞ്ഞില്ല. ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ അതേ ഫോം ഇന്നും തുടര്‍ന്ന രോഹിത് 114 പന്തില്‍ നിന്ന് 137 റണ്‍സ് അടിച്ചു കൂട്ടി. ട്വന്‍റി 20 ശെെലിയില്‍ ബാറ്റ് വീശിയ രോഹിത്തിന് മുന്നില്‍ ഇയോണ്‍ മോര്‍ഗന്‍റെ തന്ത്രങ്ങളെല്ലാം...

കലാശകളരിയിൽ ഫ്രഞ്ച് പടയെ മെരുക്കാൻ ക്രൊയേഷ്യൻ ചെകുത്താന്മാർ

മോസ്കോ: ലോകകിരീടത്തിന്റെ കലാശപോരാട്ടത്തിലേക്ക് ചുവടുറപ്പിക്കാൻ കരുതിയിറങ്ങിയ ക്രൊയേഷ്യ ഇംഗ്ലീഷ് പരീക്ഷയിൽ എ ഗ്രേഡോടെ പാസായി. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ചരിത്രത്തിൽ ആദ്യമായി ക്രൊയേഷ്യ ലോകകപ്പിന്റെ കലാശപ്പോരിലേക്ക് ഇടംനേടിയിരിക്കുന്നത്.നിശ്ചിത സമയത്ത് 1-1ന് സമനിലയിലായതിനെ തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 109ആം മിനിട്ടിൽ മരിയോ മൻസൂക്കിച്ചാണ് ക്രൊയേഷ്യയുടെ വിജയഗോൾ നേടിയത്. ഞായറാഴ്‌ച ഫ്രാൻസുമായാണ് ക്രൊയേഷ്യയുടെ ഫൈനൽ മത്സരം അഞ്ചാം മിനിട്ടിൽ...

കലാശയുദ്ധത്തിന് പേര് ചേർത്തു ഫ്രഞ്ച് വിപ്ലവകാരികൾ

സെന്റ്പീറ്റേഴ്സ്ബർഗ് : (www.punemalayalamnews.com)ഫിഫ ലോകകപ്പിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം. ആദ്യ സെമിയിൽ ബെൽജിയത്തിന്റെ സുവർണ നിരയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഫ്രാൻസ് ലോകകപ്പിന്റെ ഇരുപത്തിയൊന്നാം പതിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി. മത്സരത്തിന്റെ അമ്പത്തി ഒന്നാം മിനിറ്റിൽ സാമുവൽ ഉംറ്രിറ്രി നേടിയ ഗോളിലാണ് ഫ്രാൻസ് ബെൽജിയത്തിന്റെ വിസ്മയക്കുതിപ്പിന് ഫുൾസ്റ്റോപ്പിട്ടത്. 4-2-3-1 ഫോർമേഷനിലാണ് ദിദിയർ ദെഷാംപസ് ഫ്രഞ്ച് ടീമിനെ കളിത്തിൽ വിന്യസിച്ചത്. ക്വാർട്ടറിൽ...

- Advertisement -

- Advertisement -

MOST POPULAR

HOT NEWS